മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. നൂറോളം മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകി നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകയായ മഞ്ജു ജെയ്റ്റ്ലിയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഗംഗാനദിയില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍, ആചാര പ്രകാരം മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് രണ്ടാം തരംഗത്തില്‍ മരണ നിരക്ക് വര്‍ധിച്ചിരുന്നു. മൃതദേഹം സംസ്ക്കരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. യമുന, ഗംഗ നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടന്നത് വാര്‍ത്തയായിരുന്നു.