ലക്ഷദ്വീപ് ജനതയെ പിന്തുണച്ചുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ചു. കാവി അജന്‍ഡയും കോര്‍പറേറ്റ് അജന്‍ഡയും അടിച്ചേല്പിക്കാനാണ് ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു.
തെങ്ങുകളില്‍ പോലും കാവിനിറം പൂശുന്നു. ജനതയുടെ രീതികള്‍ തകര്‍ക്കുന്നു. ഉപജീവന മാര്‍ഗമായ മല്‍സ്യ ബന്ധനത്തെ തകര്‍ക്കുന്നു. ഗോമാംസം നിരോധിക്കുന്നു. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ മല്സരിക്കരുതന്നെ ചട്ടം രാജ്യത്ത് കേട്ടു കേഴ്വിയില്ലാത്തതാണ്. അഡ്മിനിസ്ട്രേറ്ററുടെ നടപടികളോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു.
ഹിന്ദുത്വരാഷ്ട്രീയത്തിന് അടിമപ്പെടുത്താനാണ് നീക്കം. അഡ്മിനിസ്ട്രേറ്റെ മാറ്റണം. ദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗവും സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പ്രമേയത്തില്‍ പ്രതിപക്ഷം ഭേദഗതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരിനെ നേരിട്ട് വിമര്‍ശിക്കണമെന്ന് കോണ്‍ഗ്രസും ലീഗും ആവശ്യപ്പെട്ടു. മനുഷ്യാവകാശത്തെ ധ്വംസിക്കുന്ന നീക്കമാണ് ലക്ഷദ്വീപിലേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. ടിബറ്റില്‍ ചൈന ചെയ്തതുപോലെ എന്നു ചേര്‍ക്കണമെന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടു.