കോന്നി: കോന്നി ആനത്താവളത്തിലെ കുട്ടികൊമ്പന് മണികണ്ഠന് ചരിഞ്ഞു. ഹെര്‍ണിയ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസമായി ക്ഷീണാവസ്ഥയിലായിരുന്നു ആനകുട്ടി. അടുത്ത ദിവസം ഹെര്‍ണിയക്ക് ഓപ്പേഷന് നടത്തുവാന്‍ തയ്യാറെടുക്കുമ്പോഴാണ് ശനിയാഴ്ച പകല്‍ അന്ത്യം സംഭവിച്ചത്.
ഏപ്രില്‍ ഇരുപതിനാണ് നിലമ്പൂരില്‍ നിന്നും ആനകുട്ടിയെ കോന്നിയില്‍ എത്തിക്കുന്നത്. കോന്നി ആനത്താവളത്തില്‍ പത്ത് വര്‍ഷത്തിന് ശേഷം ലഭിച്ച രണ്ട് മാസം പ്രായമായ ആനകുട്ടി എന്ന പ്രത്യേകതയും ഇതിനുണ്ട്. ആനക്കൂടിനുള്ളില് ആയിരുന്നു മണികണ്ഠനെ ആദ്യം പാര്‍പ്പിച്ചിരുന്നത്.
പിന്നീട് ഇതിനെ പ്രത്യേക മുറിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആനകുട്ടിയെ കോന്നി ഉളിയനാട് വനത്തില്‍ അടക്കം ചെയ്യുമെന്ന് കോന്നി ഡിഎഫ്ഒ കെ.എന്‍ ശ്യാം മോഹന്‍ലാല്‍ അറിയിച്ചു.