പത്തനംതിട്ട: പോലീസിനൊപ്പം കോവിഡ് പ്രതിരോധ ഡ്യൂട്ടി നിര്‍വഹിച്ചു വരുന്ന എന്‍സിസി കേഡറ്റുകള്‍ക്ക് ആവേശമേകി കമാന്‍ഡറുടെ സന്ദര്‍ശനം. എന്‍സിസി കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ എന്‍.വി സുനില്‍കുമാറാണ് പത്തനംതിട്ട ജില്ലയില്‍ നിയോഗിക്കപ്പെട്ട കേഡറ്റുകളെ കാണാനെത്തിയത്.
14 കേരള ബറ്റാലിയന് എന്‍സിസി യൂണിറ്റില്‍ നിന്നും കോവിഡ് പ്രതിരോധ ലോക്ക് ഡൗണ്‍ ഡ്യൂട്ടി ചെയ്തു വരികയാണിവര്‍. ഈ മാസം 13 മുതല്‍ പോലീസിനും വോളന്റിയര്‍മാര്‍ക്കുമൊപ്പം വാഹന പരിശോധന തുടങ്ങിയ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടു വരികയാണ് ഇവര്‍.
ഡ്യൂട്ടി അനുഭവങ്ങള്‍ ചോദിച്ചു മനസലാക്കിയ കമാന്‍ഡര്‍ അവരെ അനുമോദിക്കാനും മറന്നില്ല.