എറണാകുളം: ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്ക് കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് റൂറല്‍ ജില്ലയില്‍ ഇരുപത് മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് ടീമായി തിരിഞ്ഞ് പരിശോധന നടത്തിയത്.
കോതമംഗലം, പറവൂര്‍, അങ്കമാലി, പറവൂര്‍, മുവാറ്റുപുഴ, ഊന്നുകല്‍, കല്ലൂര്‍ക്കാട്, പോത്താനിക്കാട്, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പുത്തന്‍കുരിശ് , ഞാറക്കല്‍ തുടങ്ങിയ സ്റ്റേഷന് പരിധികളിലെ മെഡിക്കല്‍ ഷോപ്പുകളിലാണ് അമിത വില ഈടാക്കിയത്. കോവിഡ് പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ മാസക്, സാനിറ്റൈസര്‍ തുടങ്ങി പ്രതിരോധ ഉപകരണങ്ങളെ സര്‍ക്കാര്‍ അവശ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരമാവധി വില നിശ്ചയിച്ചിട്ടുണ്ട്.
പി.പി.ഇ കിറ്റുകള്‍- 328
N95 മാസ്ക് – 26
ട്രിപ്പിള്‍ ലെയര്‍ മാസ്ക് – 5
ഫേയിസ് ഷീല്‍ഡ് – 25
ആപ്രോണ്‍ (ഡിസ്പോസിബിള്‍) – 14
സര്‍ജിക്കല്‍ ഗൗണ്‍ – 78
എക്സാമിനേഷന് ഗ്ലൌസ് (നമ്പര്‍) – 7
സ്റ്റെറൈല്‍ ഗ്ലൌസ് (ജോഡി) – 18
ഹാന്‍ഡ് സാനിറ്റൈസര്‍ (500 മില്ലി) – 230
ഹാന്‍ഡ് സാനിറ്റൈസര്‍ (200 മില്ലി) – 118
ഹാന്‍ഡ് സാനിറ്റൈസര്‍ (100 മില്ലി) – 66
NRB മാസ്ക് – 96
ഓക്സിജന്‍ മാസ്ക് – 65
ഹ്യുമിഡിഫയര്‍ ഉള്ള ഫ്ലോമീറ്റര്‍ – 1824
ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സിമീറ്റര്‍ – 1800
എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പരമാവധി നിരക്ക്. പല ഷോപ്പുകളിലും നിശ്ചയിച്ച വിലയേക്കാള്‍ കൂടുതലാണ് ഈടാക്കുന്നതെന്ന് പരാതി ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, അമിതവില ഈടാക്കിയാല്‍ അറസ്റ്റുള്‍പ്പടെ നടപടിയുണ്ടാകുമെന്നും എസ്.പി കാര്‍ത്തിക്ക് പറഞ്ഞു.