ലോക് ഡൗണ്‍ അവസാനിച്ചയുടന്‍ ഔട്ട്ലെറ്റുകള് തുറക്കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഔട്ട്ലെറ്റുകള് അടഞ്ഞു കിടന്നതു കാരണമുള്ള നഷ്ടം ആയിരം കോടി പിന്നിട്ടതായും എം.ഡി സര്‍ക്കാരിനെ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ തീരുമാനം കൂടി കണക്കിലെടുത്താകും സര്‍ക്കാരിന്റെ തീരുമാനം.
നഷ്ടം ആയിരം കോടി പിന്നിട്ടെന്നും ഇനിയും ഔട്ട്ലെറ്റുകള് അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നാണ് ബവ്റിജസ് കോര്പറേഷന് എം.ഡി യോഗേഷ് ഗുപ്ത സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മാത്രമല്ല ശമ്പളം, കടവാടക എന്നിവയ്ക്കായി സര്‍ക്കാരിന്റെ സഹായവും വേണ്ടി വരും. ഇതെല്ലാം കണക്കിലെടുത്താണ് വൈകാതെ ഔട്ട്ലെറ്റുകള് തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ബെവ്കോ സര്‍ക്കാരിനു മുന്നില്‍ വെച്ചത്.
നേരത്തെ മദ്യത്തിന്റെ ഹോം ഡെലിവറിയെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നെങ്കിലും വേണ്ടെന്നായിരുന്നു എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ നിലപാട്. ബാറുകള്‍, ബവ്റിജസ് ഔട്ട്ലെറ്റുകള് എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നേരത്തെയുള്ള നിലപാട്.