മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. കെ. സുധാകരന്, കൊടിക്കുന്നില്‍ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്.
സമ്പൂര്‍ണ നേതൃമാറ്റം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് ദേശിയ നേതൃത്വം വേഗത്തിലാക്കുകയാണ്. നിലവിലുള്ള കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇതിന്റെ ഭാഗമായി രാജിവയ്ക്കും. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പരിഹാരമായ് കെ.പി.സി.സിയുടെ താക്കോല്‍ സ്ഥാനത്തിനുള്ള അര്‍ഹത തങ്ങള്‍ക്കാണെന്ന് ഒന്നിലധികം നേതാക്കള്‍ കരുതുന്നു. ഇക്കാര്യത്തിലെ ഹൈക്കമാന്‍ഡ് പട്ടികയില്‍ കെ. സുധാകരനാണ് മുന്നില്‍. മറ്റൊല്ലാ പരിഗണനകള്‍ക്കും അപ്പുറം പ്രവര്‍ത്തകരെ സജീവമാക്കാന്‍ കെ. സുധാകരന് കഴിയും എന്ന് ദേശിയ നേത്യത്വം കരുതുന്നു.
കെ. സുധാകരന്റെ പേരില്‍ വലിയ തടസങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചാല്‍ ബദല്‍ നിര്‍ദേശങ്ങളും പരിഗണിക്കും. കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ് തുടങ്ങിയ പേരുകളാണ് പരിഗണനയില്‍. പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുക എന്നതാണ് കേരളത്തിലെ പ്രധാന സംഘടനാ ദൗത്യം എന്ന് ദേശിയ നേത്യത്വം കരുതുന്നു. ഇതിനായി പുതിയ അധ്യക്ഷനൊപ്പം പ്രധാന ചുമതലകളില്‍ യുവാക്കളുടെ ശക്തമായ സാന്നിധ്യമാകും ഉണ്ടാകുക. കെ. സുധാകരന് കെ.പി.സി.സി അധ്യക്ഷനായാല്‍ പി.ടി തോമസ്സിനെയോ, കെ. മുരളീധരനെയോ യു.ഡി.എഫ് കണ് വീനറായി നിയമിക്കും.