എറണാകുളം: ജില്ലയിലെ കോവിഡ് ഡൊമിസിലിയറി കെയര്‍ സെന്ററില്‍ (DCC) പ്രവേശിപ്പിച്ചിട്ടുള്ള രോഗികള്‍ക്ക് സായി സേവാമൃതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രഭാത ഭക്ഷണം നല്കി തുടങ്ങി. പായിപ്ര പഞ്ചായത്തിലുള്ള മുടവൂരില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്ററിലാണ് ഇന്ന് മുതല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഭക്ഷണം നല്കി തുടങ്ങിയത്.
28 പേര്‍ക്ക് വരെ സൗകര്യങ്ങളുള്ള ഈ സെന്ററില്‍ ഉള്ള രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പ്രഭാത ഭക്ഷണം നല്കി വരുന്നത്. സായിസേവാമൃതം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുടവൂര്‍ DCC യില്‍ ആദ്യ ദിനം പായിപ്ര പഞ്ചായത്തു പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയുടെ സാന്നിധ്യത്തില്‍ പ്രഭാത ഭക്ഷണം ഡിസിസിയിലെത്തിച്ചു. വരും ദിവസങ്ങളിലും മുടവൂര്‍ ഡിസിസിയില്‍ ഈ സേവന പ്രവര്‍ത്തനം തുടരുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.