ഉത്തര്‍പ്രദേശില്‍ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്. രഞ്ചു (29) ആണ് മരിച്ചത്. രഞ്ചു മരിച്ചത് മതിയായ ചികില്‍സ ലഭിക്കാതെയെന്ന് ബന്ധുക്കള്‍. ബന്ധുക്കളുമായുള്ള വാട്സാപ് ചാറ്റും പുറത്തുവിട്ടു.
ആശുപത്രിയില്‍ ചികിത്സ ലഭിക്കുന്നില്ലെന്ന് രഞ്ജു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്തിരുന്നത്. ഇവിടെ മതിയായ ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ചികിത്സ ഫലപ്രദമല്ലെന്ന് വ്യക്തമാക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങള്‍ രഞ്ജു കുടുംബത്തിന് അയച്ചിരുന്നു.