മുന്‍ മന്ത്രിയും ജെ എസ് എസ് സ്ഥാപക നേതാവുമായ കെ ആര് ഗൗരിയമ്മയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. പനിയും ശ്വാസംമുട്ടലുംമൂലം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ പരിശ്രമം. 102വയസുള്ള ഗൗരിയമ്മ രണ്ടാഴ്ചമുമ്പ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.