മൂവാറ്റുപുഴയില്‍ അഞ്ചു വയസ്സുകാരിക്കെതിരെ ക്രൂരമായ ലൈംഗിക പീഡനം. ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് അഞ്ചു വയസുകാരി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജിന്റെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് മുവാറ്റുപുഴ പോലീസിന് ഇന്ന് കൈമാറും.
ലൈംഗിക അവയവങ്ങളില്‍, മാരകമായ ക്ഷതം ഉണ്ടായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മൂര്‍ഛയുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മലദ്വാരത്തിലും, രഹസ്യ ഭാഗത്തും കുടലിലുണ്ടായ മുറിവുകളും പീഡനം മൂലം ഉണ്ടായതായായാണ് നിഗമനം.
കഴിഞ്ഞ മാസം 27 നാണ് കുട്ടിയെ ഗുരതര പരിക്കളോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് കുട്ടിയെ അദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രക്ഷിതാക്കള്‍ പറഞ്ഞത് കുട്ടി സൈക്കളില്‍ നിന്ന് വീണ് പരിക്ക് ഏറ്റാതാണ് എന്നായിരുന്നു. എന്നാല്‍ ഇത് കളവാണ് എന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് കൂടാതെ കൈ കാലുകള്‍ക്ക് നേരത്തെയും മാരകമായി പരിക്കേറ്റിട്ട് ഉണ്ട്. ഇതിന് പുറമേ കുട്ടിക്ക് മാതാപിതാക്കള്‍ ദിവസങ്ങളോളം ഭക്ഷണം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍ ഉണ്ട് .
സംഭവം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിടും കേസില്‍ കാര്യമായി പുരോഗതി ഉണ്ടാകാത്തില്‍ പോലീസിന് എത്തിരെ ആക്ഷേപം ഉയരുന്നതിനിടെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് .അസ്സം സ്വദേശിയായ മാതാപിക്കള്‍ക്ക് ഒപ്പം മൂവാറ്റു പുഴയിലെ വാടക വീട്ടില്‍ ആയിരുന്നു കുട്ടി. കുട്ടിയുടെ അരോഗ്യ സ്ഥതിയില്‍ കാര്യമായ പുരോഗതി ഉള്ളതായി അശുപത്രി അധികൃതര്‍ അറിയിച്ചു.