മൂവാറ്റുപുഴ: യുഡിവൈഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തി. മൂവാറ്റുപുഴ പോലീസിന്റെ അതിക്രമത്തിലും നീതി നിഷേധത്തിലും ഏകപക്ഷീയ നിലപാടുകള്‍ സ്വീകരിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പ്രതിഷേധ മാര്‍ച്ച് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന് ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് ദിവസംമൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പല ബൂത്തുകളിലുംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി ബഷീര്‍ ഉള്‍പ്പെടെയുള്ള പല യുഡിഎഫ് നേതാക്കന്മാരെയും തിരഞ്ഞു പിടിച്ച് യാതൊരു പ്രകോപനവും കൂടാതെ അവഹേളിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് വാളകം മുന്‍ മണ്ഡലം പ്രസിഡന്റ് എബിയെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ എബിയുടെപരാതിയിന്മേല് പോലീസ് കേസെടുക്കുകയും ചെയ്തതിരുന്നു. എന്നാല്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ പിറ്റേ ദിവസം എബിക്കെതിരെ കള്ള പരാതി നല്‍കുകയും ആ പരാതിയിന്മേല് പോലീസ് അന്വേഷണം പോലും നടത്താതെ കൗണ്ടര്കേസെടുക്കുകയും ചെയ്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ചായിരുന്നു യുഡിവൈഎഫ് പ്രതിഷേധ മാര്‍ച്ച്. രാവിലെ 11 മണിക്ക് മൂവാറ്റുപുഴ നെഹ്റു പാര്‍ക്ക് നിന്നും ആരംഭിച്ച മാര്‍ച്ച് പോലീസ് സ്റ്റേഷന് പരിസരത്ത്ബാരിക്കേഡ് വെച്ച് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ച് മുന്നോട്ടു പോവാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. പ്രവര്‍ത്തകരെ നേതാക്കന്മാര് ഇടപെട്ട് പിന്തിരിപ്പിച്ചു.
യുഡിവൈഎഫ്ഐ മൂവാറ്റുപുഴ നിയോജക മണ്ഡലം ചെയര്മാന് സമീര്‍ കോണിക്കല്‍ പ്രതിഷേധ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. നേതാക്കന്മാരായ ജോയി മാളിയേക്കല്‍, പിപി എല്‍ദോസ്, വിന്‍സന്റ് ജോസഫ്, പി എ ബഷീര്‍, സലീം ഹാജി, അഡ്വക്കേറ്റ് കെഎ ആബിദ് അലി, അജീഷ് പിഎസ്, എല്‍ദോ ബാബു വട്ടക്കാവില്‍, റഫീഖ് പൂക്കടാശേരില്, ഷാന്‍ മുഹമ്മദ്റി, റിയാസ് താമരപ്പിള്ളില്‍, മുഹമ്മദ് ഹാഷിം, ആരിഫ് പി വി എം, പോള്‍, ജിന്റോ ടോമി, ജെയിംസ് ജോഷി, റംഷാദ് റഫീഖ്, ജെറിന് ജേകബ്,തുടങ്ങിയവര്‍ സംസാരിച്ചു.