കാഞ്ഞിരപ്പള്ളി: യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് നിയോജക മണ്ഡലത്തില്‍ വിവിധ സ്ഥലങ്ങളില്‍ വ്യക്തിഗത സന്ദര്‍ശനങ്ങള്‍ നടത്തി. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളില്‍ സംബന്ധിച്ച ജോസഫ് വാഴയ്ക്കന് പാമ്പാടി ദയറ സന്ദര്‍ശിച്ചു. പരിശുദ്ധ തിരുമേനിയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം ദിയസ്കോറോസ് തിരുമേനിയെ കണ്ട് അനുഗ്രഹം വാങ്ങി.
ചിറക്കടവ് ക്ഷേത്രവും സന്ദര്‍ശിച്ചു. തുടന്ന് മണ്ഡലം, ബൂത്ത് ചുമതലയുള്ള പ്രവര്‍ത്തകരെ വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ വ്യക്തിഗത സന്ദര്‍ശനങ്ങള്‍ നടത്തി പിന്തുണ ഉറപ്പിച്ചു. പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മ പെരുനാളില്‍ സംബന്ധിപ്പാന്‍ ദയറായില്‍ എത്തിയ ജോസഫ് വാഴക്കനെ അഭി. ദിയസ്കോറോസ് തിരുമേനി അനുഗ്രഹിച്ചു.