മൂവാറ്റുപുഴ: നിശബ്ദ പ്രചാരണ ദിവസം മൂവാറ്റുപുഴ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. രാവിലെ വാളകത്ത് വീടുകള്‍ സന്ദര്‍ശിച്ചാണ് പര്യടനം തുടങ്ങിയത്. തുടര്‍ന്ന് പായിപ്ര സൊസൈറ്റിപ്പടിയിലെ സ്ഥാപനങ്ങള്‍, തൃക്കളത്തൂര്‍ കാവുംപടി, പേഴയ്ക്കാപ്പിളളി തട്ട്പറമ്പിലും വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു.
ആയവനയില്‍ കമ്പനികള്‍, കോളനികള്‍, പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ ആവോലി പഞ്ചായത്തുകളില്‍ പ്രമുഖ വ്യക്തികളേയും കണ്ടു. പാലക്കുഴ, ആരക്കുഴ, മാറാടി പഞ്ചായത്തുകള്‍, മൂവാറ്റുപുഴ നഗരസഭയിലും വോട്ടര്‍മാരെ കണ്ടു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസന നേട്ടങ്ങ വിജയം ഉറപ്പിയ്ക്കുന്നതെന്ന് എല്‍ദോ എബ്രഹാം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസ പ്രവര്‍ത്തനവ എല്‍ഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം എന്നിവ എല്‍ദോയുടെ വിജയം ഉറപ്പിയ്ക്കുന്നുവെന്ന് എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് പി എം ഇസ്മയിലും, കണ്‍വീനര്‍ ബാബു പോളും പറഞ്ഞു. സ്വന്തം നാടായ തൃക്കളത്തൂരിലെ ഗവ.എല്‍പിജി സ്കൂളിലെ നാലാം നമ്പര്‍ ബൂത്തില്‍ ചൊവ്വാഴ്ച്ച രാവിലെ സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം വോട്ട് രേഖപ്പെടുത്തും.
ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി സിഎന്‍ പ്രകാശിന്റെ നിശബ്ദ പ്രചാരണം മുവാറ്റുപുഴയില്‍ ജനഹൃദയങ്ങളിലേക്ക്. നാടിളക്കി പ്രചാരണം നടത്തി മുന്നണികളെ ആശങ്കയിലാക്കി ട്വന്റി ട്വന്റി തിരഞ്ഞെടുപ്പ് കമ്മീഷന് നിഷ്കര്‍ഷിച്ച പ്രചരണമായിരുന്നു നടത്തിയത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സജീവമായി ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത് ആത്മവിശ്വാസം പതിന് മടങ്ങ് വര്‍ദ്ധിച്ചു. ജനമനസ്സ് തങ്ങള്‍ക്കൊപ്പമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കൂടിയായ സ്ഥാനാര്‍ത്ഥി സി.എന്‍ പ്രകാശ് പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ഥി ജിജി ജോസെഫിന് വിവിധ പഞ്ചായത്തുകളിലെ പ്രമുഖ വ്യക്തികളെയും വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകരെയും സന്ദര്‍ശിച്ചു. നാളെ ജിജി ജോസെഫ് സ്വന്തം മണ്ഡലമായ കോതമംഗലത്തെ നെല്ലിക്കുഴി പഞ്ചായത്തിലെ 96ആം ബൂത്തിലെ പോളിംഗ് സ്റ്റേഷന് ആയ ബ്ലൊസം ഇന്റര്‍നാഷണല്‍ സ്കൂളില്‍ രാവിലെ വോട്ട് രേഖപ്പെടുത്തും.