റാ റാ റാസ്പുടിന്… ലവര് ഓഫ് ദ് റഷ്യന്‍ ക്വീന്‍… എന്ന ബോണി എം ബാന്‍ഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഡാന്‍സ് വിഡിയോ വൈറല്‍. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജാനകിയുടെയും നവീന്റെയും ഡാന്‍സ് വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.
മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക് കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. ഡ്യൂട്ടിക്കിടെ വിശ്രമ സമയത്ത് എടുത്ത വിഡിയോയാണ് സുന്ദരമായ നൃത്തച്ചുവടുകള്‍ കൊണ്ട് ആരാധകരെ നേടുന്നത്.
https://www.instagram.com/p/CMxAI3Ogbd5/?utm_source=ig_web_copy_link