ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദ പ്രകടനം ചെപ്പടി വിദ്യ മാത്രമെന്ന് പന്തളം കൊട്ടാരം. ഭക്തരെ കബളിപ്പിക്കുന്ന വാക്കുകള്‍ അംഗീകരിക്കില്ലെന്നും ഖേദപ്രകടനം ആത്മാര്‍ത്ഥമെങ്കില്‍ ഇനി ക്ഷേത്രാചാരലംഘനം നടത്തില്ലെന്ന് ഉറപ്പ് തരണമെന്നും കൊട്ടാരം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഖേദം പ്രകടിപ്പിക്കേണ്ടത് മുഖ്യമന്ത്രിയാണ് ദേവസ്വം മന്ത്രിയല്ലെന്നും പന്തളം കൊട്ടാരം പറഞ്ഞു.
സുപ്രിംകോടതിയില്‍ സത്യവാങ്മൂലം പുതുക്കി നല്‍കുമെന്ന് ഇടത് പക്ഷമുന്നണി പരസ്യമായി പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കില്‍ ഇതിനെ പുച്ഛിച്ചു തള്ളുമെന്നും പന്തളം കൊട്ടാരം പറയുന്നു.