മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ രണ്ടാം വട്ടവും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ എബ്രഹാം. ഇന്നലെ സി.പി.ഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് എല്‍ദോ എബ്രഹാം പ്രചരണ രംഗത്തേയ്ക്ക് ഇറങ്ങിയത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനകീയ അടിത്തറയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എല്‍ദോ എബ്രഹാമും എല്‍ഡിഎഫും.
പായിപ്ര പഞ്ചായത്തില്‍ 2005 മുതല്‍ 2015 വരെ വാര്‍ഡ് മെമ്പര്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍, അഞ്ച് വര്‍ഷം സിപിഐ മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി. 2016 മുതല്‍ മൂവാറ്റുപുഴ എംഎല്‍എ എന്നിങ്ങനെ പടിപടിയായിരുന്നു എല്‍ദോ എബ്രഹാമിന്റെ വിജയ പടവുകള്‍.
തൃക്കളത്തൂര്‍ മേപ്പുറത്ത് എം.പി. എബ്രാഹത്തിന്റെയും ഏലിയാമ്മയുടെയും മകനാണ് എല്‍ദോ എബ്രഹാം. ഭാര്യ: കല്ലൂര്‍ക്കാട് മണ്ണാംപറമ്പില്‍ ഡോ. ആഗി മേരി അഗസ്റ്റിന്.