ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കും. റാന്നി, പത്തനംതിട്ട, പന്തളം, കോന്നി തുടങ്ങി ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ജാഥ പര്യടനം നടത്തും. ജില്ലാ അതിര്‍ത്തിയായ കുറ്റൂരില്‍ രാവിലെ 9.30 ന് നടക്കുന്ന സ്വീകരണത്തിന് ശേഷം ആദ്യ പൊതുയോഗം തിരുവല്ലയില്‍ നടക്കും.
കേന്ദ്ര സഹമന്ത്രി വി. മുരളീധരന്, ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, ദേശീയ ഉപാധ്യക്ഷന്‍ എ. പി. അബ്ദുള്ളക്കുട്ടി, ദേശീയ സമിതി അംഗം ശോഭ സുരേന്ദ്രന് തുടങ്ങിയ നേതാക്കള്‍ വിവിധ മണ്ഡലങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.