ഇംഗ്ലണ്ടിനെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമില്‍ ഇടം പിടിക്കാനായില്ല. സൂര്യ കുമാര്‍ യാദവും ഇഷാന് കിഷനും ടീമില്‍ ഇടം പിടിച്ചു.
വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന്, അക്സര്‍ പട്ടേല്‍ തുടങ്ങിയവരും ടീമിലുണ്ട്. പരുക്കു കാരണം മുഹമ്മദ് ഷമിയെ ടീമിലേയ്ക്ക് പരിഗണിച്ചില്ല. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. മാര്‍ച്ച് പന്ത്രണ്ടിന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.