കൊല്ലം: സംസ്ഥാനത്തെ പൊലീസ് വകുപ്പ് കുത്തഴിഞ്ഞെന്നും കസ്റ്റഡി മരണങ്ങളും പൊലീസ് പീഡനങ്ങളും തടയാന്‍ കഴിയുന്നില്ലെന്നും ഐ ഐ എസ് എഫ്. സംഘടനയുടെ കൊല്ലം ജില്ലാ സമ്മേളന റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രീക്ഷ വിമര്‍ശനം.
ജില്ലയില്‍ എ ഐ എസ് എഫിന്റെ വളര്‍ച്ചയെ എസ് എഫ് ഐ അസഹിഷ്ണുതയോടെ നോക്കിക്കാണുകയും മുഖ്യശത്രുവായി കണ്ടു പ്രവര്‍ത്തിക്കുന്നതും ശരിയല്ല. സി പി ഐ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ എസ് എഫ് ഐ- ഡി വൈ എഫ് ഐ ഗുണ്ടകള്‍ ആക്രമണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന സി ഗിരീഷിനെ വെട്ടിപ്പരിക്കേല്പിച്ചു. ഇത്തരം സംഭവങ്ങളിലെ മുഴുവന്‍ പ്രതികളെയും ഇതുവരെയും പിടികൂടാനാകാത്തത് പൊലീസിന് തന്നെ അപമാനകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്ട്ടിലിങ്ങനെ:……
കാക്കിയിലെ ക്രൂരന്മാരെ സേനയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി നയിക്കുന്ന ആഭ്യന്തര വകുപ്പിന് കഴിയണം. മൃഗീയ പീഡനമുറകള്‍ പല പൊലീസ് സ്റ്റേഷനുകളിലും ഇപ്പോഴും നടക്കുന്നു. പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്നവരെയെല്ലാം കുറ്റവാളികളായി കാണുന്ന രീതി മാറണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു. ഏതു കൊലപാതകത്തിന്റെയും ഒരു വശത്ത് സി പി എം ഉണ്ടെന്നത് ആ പ്രസ്ഥാനത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതായും എ ഐ എസ് എഫ് കുറ്റപ്പെടുത്തുന്നു.ഭരണത്തിലെ ചില പുഴുക്കുത്തുകള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നു. അധികാരത്തിന്റെ മറവില്‍ എസ് എഫ് ഐ -ഡി വൈ എഫ് ഐക്കാര്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിയാകുന്നവര്‍ ശിക്ഷിക്കപ്പെടാതെ പോകുകയാണെന്ന് കരുനാഗപ്പളളിയില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.