കോതമംഗലം: പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് 15 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. പല്ലാരിമംഗലം പഞ്ചായത്തിന് ഒരു വില്ലേജ് വേണമെന്ന നിരന്തര ആവശ്യത്തെ തുടര്‍ന്ന് 2014 ഒക്ടോബര്‍ 10 ന് പുതിയ വില്ലേജ് ഓഫീസ് നിര്‍മാണം ആരംഭിക്കുന്നത്. പല്ലാരിമംഗലം വിളക്കത്ത് വീട്ടില്‍ മുഹമ്മദ് മൗലവി പല്ലാരിമംഗലം വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിനായി 10 സെന്റ് സ്ഥലം സൗജന്യമായി വിട്ടു നല്‍കുകയും 2018 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ അനുവദിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
വാരപ്പെട്ടി, കുട്ടമംഗലം, പോത്താനിക്കാട് വില്ലേജുകളിലായി ചിതറിക്കിടന്ന പല്ലാരിമംഗലം പഞ്ചായത്തില്‍ വരുന്ന ഭൂപ്രദേശം 2014 ഒക്ടോബറില്‍ ആണ് പല്ലാരിമംഗലം വില്ലേജ് ആയി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. അതിനു മുന്‍പ് പല്ലാരിമംഗലം പഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ 20000 ത്തോളം വരുന്ന പൊതു ജനങ്ങള്‍ മൂന്ന് വില്ലേജുകളിലായി വിവിധ ആവശ്യങ്ങള്‍ക്ക് പോകേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രശ്നങ്ങള്‍ക്കാണ് പല്ലാരിമംഗലം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് യാഥാര്‍ത്ഥ്യമായതോടെ പരിഹാരമാകുന്നത്.
പല്ലാരിമംഗലം വില്ലേജ് ഓഫീസ് സ്മാര്‍ട്ട് ആകുന്നതോടെ ഭൗതീക സാഹചര്യങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടാകുന്നതെന്നും ഇതോടെ വില്ലേജ് ഓഫീസില്‍ എത്തിച്ചേരുന്നവര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാകും.