കാലവര്‍ഷ കെടുതിയില്‍ മരം വീണ് തകര്‍ന്ന ഗോഡൗണിലെ സിമന്റ് പാക്കറ്റുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ലന്ന് കാണിച്ച് നഷ്ടപരിഹാരം നിരസിച്ച കമ്പനിക്കെതിരെ കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്കിയ വ്യപാരിക്ക് നഷ്ടപരിഹാരം അനുവദിച്ച്കോടതി വിധി. ഹര്‍ജിക്കാരന്റെ ക്ലയിം നിരസിച്ച ഇന്‍ഷുറന്‍സ് സര്വെയറുടെയും കമ്പനിയുടെയും പ്രവര്‍ത്തികളെ വിമര്‍ശിച്ച കണ്‍സ്യൂമര്‍ കോടതി സര്‍വ്വേ റിപ്പോര്‍ട്ട് പോളിസിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമാണെന്നും വിലയിരുത്തി.
മണ്ണൂര്‍ കവലയിലുള്ള ആരാധന സിമന്റ്സ് ഉടമസ്ഥന് മത്തായിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണാണ്കാലവര്ഷ കെടുതിയില്‍ പൂര്‍ണ്ണമായും തകര്‍ന്നു പോവയത്. അതില്‍ സൂക്ഷിച്ചിരുന്ന 170 ചാക്ക് സിമന്റ് ഉപയോഗ ശൂന്യമായി പോവുകയും ചെയ്തിരുന്നു. ബാങ്ക് ഓഫര്‍ ട്രാഫ്റ്റ് സംവിധാനം ഉപയോഗിച്ച് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്ന മത്തായി തന്റെ വ്യാപാര ശാലയും ഗോഡൗണും, സ്റ്റോക്കും ബാങ്ക് ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട് എന്ന വിശ്വാസത്തിലായിരുന്നു. എന്നാല്‍ ബാങ്ക് ഉദ്യോഗസ്ഥന്മാരുടെ നോട്ടക്കുറവ് മൂലം കട ഇന്‍ഷുര്‍ ചെയ്തിരുന്നെങ്കിലും തൊട്ടടുത്ത് തന്നെയുള്ള ഗോഡൗണിന് ഇന്ഷുറന്സ്പരിരക്ഷയില്ലാത്ത അവസ്ഥയിലായിരുന്നു. ഇത് അറിയാതിരുന്ന കടയുടമസ്ഥന് തന്റെ സിമന്റും മറ്റും ഗോഡൗണില്‍ സൂക്ഷിക്കുകയും തുടര്‍ന്ന് പ്രകൃതി ദുരന്തം മൂലമുണ്ടായ നഷ്ടം ലഭിക്കുന്നതിനു വേണ്ടി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചപ്പോള്‍ ഗോഡൗണ്‍ ഇന്‍ഷുര്‍ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി കമ്പിനി ക്ലെയിം നിരസിക്കുകയാണുണ്ടായത്.
ഓവര്ട്രാഫ്റ്റ്സംവിധാനമുഉള്ളത് കാരണം വര്ഷങ്ങളായികടയുടെയും ഗോഡൗണിന്റെയും,സ്റ്റോക്കിന്റെയും ഇന്‍ഷുറന്‍സ് എടുക്കുന്ന ബാങ്കാണ് ഇന്‍ഷുറന്‍സ് എടുക്കാത്തതിന്ഉത്തരവാദിയെന്നും തന്റെ ഭാഗത്തുള്ള പിശകല്ല ഇന്‍ഷുറന്‍സ് എടുക്കാതിരുന്നത് എന്ന മത്തായിയുടെ വാക്കുകള്‍ ഫെഡറല്‍ ബാങ്ക് അധികൃതരും തള്ളി. തുടര്‍ന്ന് ഗത്യന്തരമില്ലാതെ മത്തായി കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചത്.
മത്തായിയുടെ അഭ്യാര്‍ത്ഥനയെ തുടര്‍ന്ന് ഗോഡൗണ്‍ പരിശോധിച്ച ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍ ക്ലെയിം നിരസിക്കുകയാണ്ടായത്. ഹര്‍ജിക്കാരന്റെ ക്ലെയിം നിരസിച്ച ഇന്‍ഷുറന്‍സ് സര്‍വെയറുടെ പ്രവര്‍ത്തികളെ അക്കമിട്ട് വിമര്‍ശിച്ച കണ്‍സ്യൂമര്‍ കോടതി സര്‍വ്വേ റിപ്പോര്‍ട്ട് പോളിസിയുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമാണെന്നും വിലയിരുത്തി.
കടയിലെ സ്റ്റോക്കിന് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളതാണെന്നും, ഇന്‍ഷുറന്‍സ് പോളിസിയില്പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ പോസ്റ്റീവ്ആയി തന്നെ കണക്കിലെടുക്കണമെന്നതുള്ളതാണ് പോളിസിയുടെ ഉദ്ദേശ ലക്ഷ്യം എന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്ജിക്കാരന് 80000/ രൂപ അനുവദിച്ച കോടതി, കോടതി ചിലവായി 5000/ രൂപ ഹര്ജിക്കാരന്പിഴയായ് ബജാജ് ഇന്‍ഷുറന്‍സ് കമ്പിനിനല്കുന്നതിനുംഉത്തരവിട്ടു. ഹര്ജിക്കാരന് വേണ്ടി അഡ്വക്കേറ്റ് ഒ.വി. അനീഷ് ഹാജരായി.