മുതിര്‍ന്ന പൗരന്മാരെ ഐടിആറില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. 75 വയസിന് മുകളില്‍ പ്രായമുള്ള പൗരന്മാരെയാണ് ആധായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
നമ്മുടെ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരെ ഐടിആര്‍ ബാധ്യതയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് പറഞ്ഞാണ് ധനമന്ത്രി ഈ പ്രഖ്യാപനം ആരംഭിച്ചത്. പെന്ഷന്, പെന്‍ഷന്റെ പലിശ എന്നിവയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന 75 വയസിന് മുകളില്‍ പ്രായമുള്ള വയോധികരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
ഇതിന് പുറമെ ചെറുകിട നികുതി ദായകര്ക്കായും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ റീ ഓപ്പണ്‍ ചെയ്യുന്നതിനുള്ള സമയം മൂന്ന് വര്‍ഷമായി ചുരുക്കി. നേരത്തെ ഇത് ആറ് വര്‍ഷമായിരുന്നു.