ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്!ലിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം രവിചന്ദ്രന്‍ അശ്വിനെ കളിപ്പിച്ചേനെയെന്ന് ഗൗതം ഗംഭീര്‍. ഇംഗ്ലണ്ടില്‍ ഇപ്പോളത്തെ കാലാവസ്ഥയില്‍ പിച്ചുകള്‍ വരളുന്നതിനാല്‍ ഈ മാറ്റം ടീമിനു ഏറെ ഗുണം ചെയ്യുമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. 20 വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ ഏറ്റവും ചൂടേറിയ കാലാവസ്ഥയാണിപ്പോളുള്ളത്. അതിനാല്‍ തന്നെ അശ്വിനെ ഏഴാം നമ്ബറില്‍ ഇറക്കുമെന്നും ഗംഭീര്‍ പറഞ്ഞു.
അശ്വിനു ഹാര്‍ദ്ദിക്കിനു പകരം ടീമിലെത്തുകയാണെങ്കില്‍ അത് കുല്‍ദീപിനെ ടീമിലെടുക്കുവാനും ഇത് വഴിയൊരുക്കും. രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുവാന്‍ ഇത് സഹായിക്കുമെന്നും ഇന്ത്യയ്ക്ക് അഞ്ച് ബൗളര്‍മാരെ ഉറപ്പിക്കാനാവുമെന്നും ഗംഭീര്‍ പറഞ്ഞു.
അശ്വിനു ടെസ്റ്റ് ക്രിക്കറ്റിലുള്ള അനുഭവസമ്ബത്ത് അത്രയേറെയാണെന്ന് പറഞ്ഞ ഗംഭീര്‍. ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുവാനുള്ള കഴിവ് അശ്വിന്കുല്ദീപ് കൂട്ടുകെട്ടിനുണ്ടെന്നും കൂട്ടിചേര്‍ത്തു.