മുവാറ്റുപുഴ ഫുട്ബോള്‍ ക്ലബ്ബ് അക്കാദമി കോച്ചിങ് ക്യാമ്പ് പുനരാരംഭിക്കുന്നു. 2021 ജനുവരി 29 മുതല്‍ വൈകിട്ട് 4 മുതല്‍ 6 വരെയാണ് ക്യാമ്പ്. മുവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എല്ലാ ആഴ്ച്ചയിലും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആണ് ക്യാമ്പ് നടക്കുന്നത്. സമയം വൈകിട്ട് 4 മുതല്‍ 6 വരെ.
സന്തോഷ് ട്രോഫി താരം പി എ സലിംകുട്ടി നേതൃത്വത്തില്‍ തൊടുപുഴ സോക്കര്‍ സ്കൂളിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുവാറ്റുപുഴ താലൂക്കിലെ ഏക കേരള ഫുട്ബോള്‍ അസോസിയേഷന് അംഗീകാരമുള്ള ക്ലബ്ബാണ് മുവാറ്റുപുഴ എഫ്സി എന്ന് പ്രസിഡന്റ് റഫീഖ് പൂക്കടശ്ശേരി, സെക്രട്ടറി എല്‍ദോ ബാബു വട്ടക്കാവില്‍, അക്കാദമി ചെയര്മാന് രാജന് ബാബു, സെക്രട്ടറി റഹീം പൂക്കടശ്ശേരി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846496768, 9847724175.