സംസ്ഥാന ആരോഗ്യ വകുപ്പിന്റൈയും പൊതു വിദ്യാഭ്യാസ വകുപ്പിലെ വി.എച്ച്.എസ്.ഇ എന്‍.എസ്.സ് സ്റ്റേറ്റ് സെല്ലിന്റെയും സഹകരണത്തോടെ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ ഹെല്‍ത്ത് അരീന കോര്‍ണര്‍ സ്ഥാ്ഥാപിച്ചു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഹെല്‍ത്ത് അരീനയുടെ ഭാഗമായി തയ്യാറാക്കിയ ശരീര ഭാരം അളക്കുവാനുള്ള വെയിങ്ങ് മെഷീനും ബോഡി മാസ് ഇന്‍ഡക്സ് കണക്കാക്കുന്നതിനുള്ള BMl വാള് സ്കെയിലും ഉപയോഗിക്കാം, ഓരോ വ്യക്തിയുടെയും ശരീരഭാരവും പൊക്കവും അളന്ന് അതിന് ആനുപാതികമായി എന്തെക്കെ ആഹാരം കഴിക്കണം, എത്രമാത്രം അധികഭാരം ഉണ്ട് തുടങ്ങിയവയെല്ലാം ഇവിടെ നിന്നും സൗജന്യമായി അറിയാം.
മാറാടി ഗ്രാമപഞ്ചായത്തംഗം ജിഷാജിജോ ഉത്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ റനിത ഗ്രാവിന്ദ്, ഹെഡ്മിസ്ട്രസ് സഫിയ സി.പി, പി.റ്റി എ പ്രസിഡന്റ് അനില്‍കുമാര്‍ പി.റ്റി. മദര്‍ പി റ്റി.എ ചെയര്‍പേഴ്സണ്‍ സിനിജ സനല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, ഡോ.അബിത രാമചന്ദ്രന്, റോണി മാത്യു, വിനോദ് ഇ ആര്, സ്കൂള്‍ കൗണ്‍സലര്‍ ഹണി വര്‍ഗീസ്, പൗലോസ് റ്റി, സൗമ്യ, കൃഷ്ണപ്രിയ, സുധിമോന്‍.എ.കെ, ബിന്‍സി, ഷീന നൗഫല്‍, അനൂപ് തങ്കപ്പന് തുടങ്ങിയവര്‍ സംസാരിച്ചു.