ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കാത്തോലിക സഭാ അധ്യക്ഷന്മാരുടെ ആവശ്യം പരിഗണിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ നീക്കം. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് സഭാധ്യക്ഷന്മാര് വ്യക്തമാക്കി.
സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ കത്തോലിക്കാ സഭാ അധ്യക്ഷന്മാര് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു.
ജസ്യൂട്ട് വൈദികന് സ്റ്റാന്‍ സ്വാമിയുടെ മോചനവും, സ്കോളര്‍ഷിപ്പ് വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ട വിഷയങ്ങളില്‍ രേഖാമൂലം തന്നെ ആവശ്യം ഉന്നയിച്ചു. ലൗ ജിഹാദ് വിഷയം ചര്‍ച്ചയില്ലെന്ന് സഭാഅധ്യക്ഷന്മാര്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് അറിയിച്ചെങ്കിലും യാക്കോബായ ഓര്‍ത്തഡോക്സ് സഭയ്ക്ക് പിന്നാലെ കത്തോലിക്കാസഭയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് നിയമസഭാ തെഞ്ഞെടുപ്പിന്റെ അന്തരീക്ഷത്തില്‍ രാഷ്ട്രീയ പ്രാധാന്യമേറെയാണ്.