ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള വാഹന പരിശോധന കര്‍ശനമാക്കിയിട്ടും വാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് ഫിലിമും മാറ്റാെത മന്ത്രിമാരും എംഎല്‍എമാരും. സാധാരണക്കാരുടെ വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ പരിശോധിക്കുന്നത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും പരിശോധിക്കുന്നില്ല. നിയമം ലംഘിച്ച് കര്‍ട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും നിയമസഭയിലെത്തിയത്. പ്രതിപക്ഷ എംഎല്‍എമാരും, പൊലീസ് ഉന്നതരും നിയമം ലംഘിച്ചവരില്‍ പെടുന്നു.
കൂളിംഗ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും മറിച്ചുള്ള കാഴ്ച്ചകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഓപ്പറേഷന് സ്ക്രീന്‍ എന്ന പേരില്‍ ആരംഭിച്ച വാഹന പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് ഇന്നലെ പിടിച്ചത്. രണ്ടാഴ്ചത്തേക്കാണ് പരിശോധന. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിയമം ശക്തമാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും നടപടി ബാധകമായിരിക്കും. പരിശോധന സമയത്ത് ഫോട്ടോയെടുത്ത് ഇ-ചെല്ലാന്‍ വഴിയായിരിക്കും തുടര്‍നടപടി സ്വീകരിക്കുക. നിയമം അംഗീകരിക്കാതിരുന്നാല്‍ റജിസ്ട്രേഷന് റദ്ദ് ചെയ്യാനും പ്രോസിക്യൂഷന് നടപടി സ്വീകരിക്കാനും ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവില്‍ പറയുന്നു. ഇത്തരം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്താനും തീരുമാനമുണ്ട്. സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ബന്ധപ്പെട്ട ആര്.ടി.ഒമാര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ഫെബ്രുവരി ഒന്നിന് റിപ്പോര്‍ട്ട് നല്‍കും.