കെഎസ്ആര്‍ടിസിയില്‍ കണ്ടെത്തിയത് ഗുരുതര പിഴവുകള്‍. 100.75 കോടി രൂപ ചെലവാക്കിയതിന് കൃത്യമായ കണക്കില്ല. ചീഫ് ഓഫീസില്‍ നിന്ന് യൂണിറ്റുകളിലേക്ക് നല്കിയ തുകയ്ക്ക് രേഖയില്ല. ധനകാര്യ പരിശോധന വിഭാഗത്തിന്റ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
2010 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ക്കാണ് രേഖയില്ലാത്തത്. കെഎം ശ്രീകുമാര്‍ അടക്കം നാലു പേര് ഉത്തരവാദികളാണെന്നും പിഴവുകളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് ധനകാര്യ വിഭാഗം വ്യക്തമാക്കുന്നു. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്നും ഒരു മാസത്തിനകം രേഖകള്‍ കണ്ടെത്തണമെന്നും ധനകാര്യ വിഭാഗം കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.