മൂവാറ്റുപുഴ: സ്വാമി അഗ്നിവേശിനെതിരായ ആര്.എസ്.എസ് ആക്രമണത്തില്‍ എ ഐ വൈ എഫ് ന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പ്രതിഷേധയോഗം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം പി.കെ. രാജേഷ് ഉത്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്.ജില്ലാ എക്സിക്യൂട്ടിവ് അംഗം ജി രാകേഷ്, മണ്ഡലം പ്രസിഡന്റ് കെ.ബി നിസ്സാര്‍, മണ്ഡലം സെക്രട്ടറി കെ ഇ ഷാജി എന്നിവര്‍ സംസാരിച്ചു. നെഹ്രു പാര്‍ക്കില്‍ നിന്നും നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു. പ്രകടനത്തിന് എല്‍ദോസ് പുത്തന്‍പുര, സി.എന്‍ ഷാനവാസ്, ജോര്‍ജ്ജ് വെട്ടിക്കുഴി, പി.എസ്.ശ്രീശാന്ത്, ജോഷി ജോസഫ് ,വി.എസ് അനസ്, ഖലീല്‍ ചിറപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്കി