മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ടുപിന്നാലെ എല്‍ദോ ഏബ്രഹാം എംഎല്‍എയുടെ സ്വന്തം ലോക്കല്‍ കമ്മിറ്റിയില്‍ പൊട്ടിതെറി. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം രാജിവച്ചു. പായിപ്ര ലോക്കല്‍ കമ്മിറ്റി അംഗം സലിം പോണക്കുടിയാണ് ലോക്കല്‍ കമ്മിറ്റി അംഗത്വവും പ്രാഥമിക അംഗത്വവും രാജിവച്ചത്. എറണാകുളം ജില്ലാ മോട്ടോര്‍ വെഹിക്കള്‍ ആന്റ് വര്‍ക്ക് ഷോപ്പ് സഹകരണ ബാങ്ക് ബാങ്ക് മുന്‍ പ്രസിഡന്റുമാണ് സലീം.
ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് 17 ലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.എസ് ഷിനാജിന്റെ തെരെഞ്ഞെടുപ്പ് പരാജയത്തേ തുടര്‍ന്ന് സിപിഐയില്‍ ഉരുളെടുത്ത പ്രശ്നങ്ങളെ തുടര്‍ന്നാണ് സലീം രാജിവച്ചത്. തെരെത്തെടുപ്പില്‍ പതിനേഴാം വാര്‍ഡില്‍ ഇടതു മുന്നണിയുടെ പ്രവര്‍ത്തനം ഒത്തൊരുമയിലായിരുന്നില്ല. മുതിര്‍ന്ന നേതാക്കളാകെ രണ്ടുതട്ടിലായിരുന്ന ഇവിടെ പരാജയം വാക്കുറപ്പിച്ച പോലെ ആയിരുന്നു എന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥിയുടെ സ്വന്തം ബൂത്തായ കൂരിക്കാവില് 50 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് പിന്നിലായതും പ്രവര്‍ത്തകരെ നിരാശയിലാഴ്ത്തി.
പാര്‍ട്ടിയുടെ ആത്മാര്‍ത്ഥയുള്ള ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് ഇവിടുത്തെ പ്രവര്‍ത്തനമെന്ന് സലീം പറയുന്നു. ഈ വാര്‍ഡിനെ പ്രതിനിധീകരിക്കുന്ന എല്‍.സി മെമ്പര്‍ എന്ന നിലയിലും തെരെഞ്ഞെടുപ്പ് സമിതിയുടെ ട്രഷറര്‍ എന്ന നിലയിലും പരാജയ ഉത്തരാവാദിത്വം ഏറ്റെടുത്താണ് രാജി എന്നാണ് കത്തിലുള്ളത്. എല്‍ദോ എബ്രഹാം എംഎല്‍എയുടെ സ്വന്തം തട്ടകത്തിലെ രാജി വരും നാളുകളില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിതെറിക്കു കാരണമാകും.