കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം. ബിജെപി സ്ഥാനാര്‍ഥിയോടാണ് തോറ്റത്. അതേസമയം യുഡിഎഫാണ് കൊച്ചി കോര്‍പറേഷനില്‍ ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫാണ് രണ്ടാമത്.
കൊച്ചി കോര്‍പറേഷനില്‍ ഏഴ് ഇടങ്ങളില്‍ എല്‍ഡിഎഫും എട്ടിടങ്ങളില്‍ യുഡിഎഫും മുന്നേറുകയാണ്. ബിജെപി രണ്ടിടങ്ങളില്‍ മുന്നേറുന്ന കാഴ്ചയും കാണുന്നുണ്ട്. യുഡിഎഫ് കുത്തകയായിരുന്ന കോര്‍പറേഷനാണ് കൊച്ചി കോര്പറേഷന്. അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തീകരിച്ചതുമാണ്. ഇവിടെ എല്‍ഡിഎഫും, യുഡിഎഫും ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ബിജെപി സാന്നിധ്യമറിയിക്കുന്ന കാഴ്ചയും കാണുന്നുണ്ട്.
നിലവിലെ ലീഡ് നിലയനുസരിച്ച് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് മുന്നേറ്റം. 25 ഇടത്ത് യുഡിഎഫും, 22 ഇടത്ത് എല്‍ഡിഎഫും മുന്നേറുന്നു. നാല് ഇടങ്ങളില്‍ ബിജെപിയും മുന്നേറുന്നുണ്ട്. ഗ്രാമപഞ്ചായത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 49 ഇടത്ത് യുഡിഎഫും 45 ഇടത്തും എല്‍ഡിഎഫുമാണ് മുന്നേറുന്നത്.