തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടുമെന്ന് മന്ത്രി എ സി മൊയ്തീന്. തൃശ്ശൂരില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇടതുസര്‍ക്കാര്‍ തുടരണമെന്ന് ജനങ്ങളുടെ ആഗ്രഹം. ഇത് വോട്ടായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷം ഉണ്ടാകും. എല്‍ ഡി എഫ് സര്‍ക്കാര്‍ തുടരണം എന്ന ജനങ്ങളുടെ ആഗ്രഹം വോട്ടായി മാറും. യു ഡി എഫില്‍ കലാപമാണ്. കൂട്ടായ്മ ഇല്ലാത്ത മുന്നണികള്‍ക്ക് ജനം എങ്ങനെ വോട്ട് ചെയ്യും? ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടായി മാറും. കോണ്‍ഗ്രസിന്റെ ജമാ അത്തെ ഇസ്ലാമി, ബിജെപി അവിശുദ്ധ സഖ്യത്തെ മതേതരത്വം ആഗ്രഹിക്കുന്ന ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വിവാദങ്ങളെല്ലാം യു ഡി എഫും മാധ്യമങ്ങളും ഉണ്ടാക്കിയെടുത്തതാണ്. ഇതിന് തെളിവുകളില്ല. വീട് മുടക്കുന്നവര്‍ക്കല്ല വീട് നല്കുന്നവര്ക്കാണ് ജനം വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീന് വോട്ട് രേഖപ്പെടുത്താനെത്തിയത്.