മന്ത്രി എ സി മൊയ്തീന് തെരഞ്ഞെടുപ്പില്‍ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര. മന്ത്രി 6.55ന് വോട്ട് ചെയ്തുവെന്നും ഇത് ചട്ടലംഘനമാണെന്നും അനില്‍ അക്കര ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് മന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെക്കുംകര കല്ലമ്പാറ ബൂത്തിലാണ് മന്ത്രി രാവിലെ വോട്ട് ചെയ്തത്. ‘മന്ത്രി മൊയ്തീനെതിരെ നടപടി സ്വീകരിക്കണം. പഞ്ചായത്ത് വകുപ്പ് മന്ത്രി തെക്കുംകര കല്ലമ്പാറ ബൂത്തില്‍ വോട്ട് ചെയ്തത് 6.55ന്. തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സ്വീകരിക്കണം”- അനില്‍ അക്കര ഫേസ്ബുക്കില്‍ ആരോപിച്ചു.
അതേസമയം, വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ ഏജന്‍സികള്‍ സര്‍ക്കാരിനെ വേട്ടയാടുകയാണ്. കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ട് ജനം തിരിച്ചറിയുമെന്നും എ.സി. മൊയ്തീന് പറഞ്ഞു. വീട് നല്കുന്നവര്ക്കാണ് ജനം വോട്ടു ചെയ്യുക, മുടക്കുന്നവര്ക്കല്ലെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് ബൂത്തുകളില്‍. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേ ശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്റേഴ്സും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തടസം കൂടാതെ നടക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് അറിയിച്ചു.