പത്തനംതിട്ടയില്‍ വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. റാന്നി നാറാണംമൂഴിയില്‍ പുതുപ്പറമ്പില്‍ മത്തായി (90) ആണ് മരിച്ചത്. വോട്ട് ചെയ്തതിനു പിന്നാലെ തളര്‍ന്നുവീഴുകയായിരുന്നു. നാറണാംമുഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങവേയാണ് മരണം. യുഡിഎഫ് സ്ഥാനാര്‍ഥി സാംജി ഇടമുറിയുടെ മുത്തച്ഛനാണ് ഇദ്ദേഹം.
മത്തായിക്ക് കൊവിഡ് ലക്ഷണമോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ കൊവിഡ് പരിശോധന നടത്തും.