പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണുകളോടുള്ള ആളുകളുടെ പ്രിയം കൂടിവരികയാണ്. മികച്ച സാങ്കേതികവിദ്യയും ക്യാമറയുമെല്ലാം സ്മാര്‍ട്ട്ഫോണുകളില്‍ ഇടംനേടിയതോടെ ഫോണുകള്‍ക്കുള്ള ജനപ്രീതി ഉയരുകയായിരുന്നു.
അതിനാല്‍ തന്നെ സ്മാര്‍ട്ട്ഫോണ്‍ ലോകത്തെ ഏതൊരു പുതിയ മാറ്റത്തെയും ആളുകള്‍ ഏറെ ആകാംഷയോടെയാണ് കണ്ടിരുന്നത്. മടക്കാവുന്ന ഫോണുകള്‍ (ഫോള്‍ഡബിള്‍ സ്മാര്ട്ടഫോണ്) വിപണിയില്‍ എത്തിയതായിരുന്നു അടുത്തിടെ സ്മാര്‍ട്ട്ഫോണ്‍ ലോകത്ത് നടന്ന ഒരു കുതിച്ചുചാട്ടം. സാംസംഗും മോട്ടോറോളയും ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ എത്തിച്ച് കരുത്തരായി. ഇതോടെ മറ്റ് കമ്പനികളും ഫോള്‍ഡബിള്‍ ഫോണുകളുടെ നിര്‍മാണത്തിലേക്ക് കടന്നു.
ഇപ്പോഴിതാ ആപ്പിളും ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ഓടെയാകും ആപ്പിള്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ വിപണിയില്‍ എത്തിക്കുക. തായ്വാന് മാധ്യമമായ മണി ഡോട്ട് യുഡിഎന് ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് ആപ്പിള്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ക്കായുള്ള ഡിസൈനിന് പേറ്റന്റ് അപേക്ഷ നല്‍കിയിരുന്നു.