ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരക്കുളള ടീമിനെ പ്രഖ്യാപിച്ച് ആസ്ട്രേലിയ. 17 അംഗ ടീമില്‍ അഞ്ച് പുതുമുഖങ്ങള്‍ ഇടംപിടിച്ചു. ടീം പെയ്ന് തന്നെയാണ് ടെസ്റ്റ് ടീമിനെ നയിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഡിസംബര്‍ 17ന് ആരംഭിക്കും. ഷെഫീല്‍ഡ് ഷീല്‍ഡില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച വിക്ടോറിയ ഓപ്പണര്‍ വില്‍ പുകോവ്സ്കിയെ ടീമില്‍ ഉള്‍പ്പെടുത്തി. രണ്ട് മത്സരങ്ങളില്‍ നിന്നായി രണ്ട് ഇരട്ടസെഞ്ച്വറിയുള്പ്പെടെ 495 റണ്‍സാണ് പുകോവ്സ്കി വിക്ടോറിയക്കായി നേടിയത്.
വെസ്റ്റേണ്‍ ആസ്ട്രേലിയക്ക് വേണ്ടി ഓള്‍റൗണ്ടര്‍ പ്രകടനം പുറത്തെടുത്ത കാമറൂണ്‍ ഗ്രീന്‍ ആണ് മറ്റൊരു താരം. ആദ്യമായാണ് അഞ്ച് പുതുമുഖങ്ങളെ ടെസ്റ്റ് ടീമിലേക്ക് ആസ്ട്രേലിയ പരിഗണിക്കുന്നത്. പേസര്‍മാരായ സീന്‍ ആബട്ട്, മച്ചല്‍ നെസര്‍ എന്നിവരാണ് മറ്റു പുതുമുഖങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസില്‍വുഡ്, പാറ്റ് കമ്മിന്‍സ്, ജയിംസ് പാറ്റിന്സണ് എന്നിവരാണ് ആസ്ട്രേലിയന്‍ നിരയിലെ പേസര്‍മാര്‍. സ്പിന്നര്‍ മിച്ചല്‍ സ്വെപ്സണ് ആണ് മറ്റൊരു പുതുമുഖം
ടിം ഇങ്ങനെ: ടിം പെയ്ന് (നായകന്), ജയിംസ് പാറ്റിന്സണ്, വില്‍ പുകോവ്സ്കി, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വെപ്സണ്, മാത്യു വെ്ഡ്, ഡേവിഡ് വാര്‍ണര്‍, സീന്‍ ആബട്ട്, ജോ ബേര്ണ്സ്, പാറ്റ് കമ്മിന്‍സ്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹെസല്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാംബുഷെയിന്, നഥാന്‍ ലയോണ്‍, മിച്ചല്‍ നെസര്‍