അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് വ്യക്തമായ മുന്‍തൂക്കം. ജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ വേണമെന്നിരിക്കെ ജോ ബൈഡന് 209 വോട്ടുകളുമായി മുന്നിലാണ് ഡോണള്‍ഡ് ട്രംപ് 118 വോട്ടുകളാണ് നേടിയിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ജോ ബൈഡനാണ് മുന്‍തൂക്കം.
നാല് സംസ്ഥാനങ്ങളില്‍ ജോ ബൈഡനും മൂന്നിടത്ത് ഡോണള്‍ഡ് ട്രംപുമാണ് മുന്നില്‍. ജോര്‍ജിയ, വെര്‍മോണ്ടില്‍, മസാച്യുസെറ്റ്സ്, വെര്‍ജീനിയ, വെര്‍മോണ്ട്, മേരിലാന്‍ഡ്, ഡെലാവര്‍, ന്യൂ ജഴ്സി എന്നിവിടങ്ങളില്‍ ബൈഡനാണ് വിജയം. ഹൊയോയിലും ഫ്ളോറിഡയിലും ബൈഡനാണ് മുന്‍തൂക്കം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ ജോ ബൈഡന് മുന്നിട്ടു നില്‍ക്കുകയാണ്. സെനറ്റിലേക്കുള്ള മത്സരത്തിലും ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റമെന്നാണ് വിവരം. അതേസമയം, ഇന്‍ഡ്യാന, വെസ്റ്റ് വെര്‍ജീനിയ, കെന്റക്കി എന്നിവിടങ്ങള്‍ ട്രംപ് നിലനിര്‍ത്തി. അമേരിക്ക ആര് നയിക്കും എന്നത് സംബന്ധിച്ച് അടുത്ത രണ്ടോ മൂന്നോ മണിക്കൂറില്‍ കൃത്യമായ ചിത്രം തെളിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വൈറ്റ് ഹൗസിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. ബ്ലാക്ക് ലൈവ് മാറ്റേഴ്സ് പ്രവര്‍ത്തകര്‍ സംഘടിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് ഇവിടെ സുരക്ഷ വര്‍ധിപ്പിച്ചത്.