ലണ്ടന്‍: ലണ്ടനില്‍ ഹീത്രു വിമാനത്താവളത്തിനു സമീപം തീപിടിച്ചു. എന്നാല്‍ കൂടുതല്‍ ദുരന്തങ്ങളൊന്നും ഉണ്ടായില്ല. വിമാനത്താവളത്തിനു സമീപത്തെ അഞ്ച് ഹെക്ടര്‍ സ്ഥലത്തെ പുല്ലിനു തീപിടിച്ചതാണ് ജനങ്ങള്‍ക്കിടയില്‍ ഏറെ നേരം പരിഭ്രാന്തി പരത്തിയത്. വരണ്ട കാലാവസ്ഥയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. 15 ഫയര്‍എന്‍ജിനുകളും, 97 അഗ്നിശമനസേനാംഗങ്ങളും ചേര്‍ന്നാണ് തീയണച്ചത്. വിമാനത്താവളത്തിന്റെ റണ്‍വേ സാധാരണഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു.