കൊല്ലം: ഒന്‍പതു വയസുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരാണ് പോലീസ് പിടിയിലായിരിക്കുന്നത്. കുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയെത്തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസാണു കേസെടുത്തിരിക്കുന്നത്.
കുട്ടിയെ അശ്ലീല വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആറുമാസമായി ഇവര്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നുവാണ് രക്ഷാകര്ത്താക്കള് നല്കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. പോലീസ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിട്ടുണ്ട്. അയല്‍വാസിയും രണ്ടു സുഹൃത്തുക്കളും ചേര്‍ന്നു കുട്ടി കളിക്കാന്‍ പോകുമായിരുന്ന കടല്ക്കരയില്വച്ചും അയല്‍വാസിയുടെ വീട്ടില്‍വച്ചും പലതവണ പീഡിപ്പിച്ചെന്നാണു പരാതി.