ബത്തേരി: ബത്തേരിട്രാഫിക് ജങ്ഷന് സമീപത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ചു. ഈളപായമൊന്നും ഇല്ല. കാര്‍ ഡ്രൈവര്‍ നേരിയ പരിക്കുകളോടെ രക്ഷപെട്ടു.കാറിനു പിറകില്‍ വരികയായിരുന്ന കെ എസ് ആര് ടി സി ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന കാറിനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന കെ എസ്ആര്ടിസി ബസ്സിനടിയിലേക്ക് കാര്‍ ഇടിച്ചു കയറുകയുമായിരുന്നു. കുഴഞ്ഞു വീണ ബസ് ഡ്രൈവറെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.