നാട്ടിന്പുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. എന്നും ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളില്‍ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളില്‍ നിന്നും മാറി ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ ചേക്കേറിയിരുന്നു. നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെച്ച അനുശ്രീ, ഇപ്പോഴിതാ മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
അനുശ്രീയുടെ നാടും പുഴയും കൂട്ടുകാരുമൊക്കെയാണ് വീഡിയോയിലുള്ളത്. കമുകുംചേരി എന്ന മനോഹരമായ ഗ്രാമത്തിന്റെ ഭംഗി ഒപ്പിയെടുത്തിരിക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘കാര്യം തുടങ്ങിയത് ചെടിച്ചട്ടികളില്‍ ഇടാന്‍ ഉരുളന്‍ കല്ലു പെറുക്കാന്‍ പുഴയില്‍ പോയതാ… അവടെ എത്തിയപ്പോള്‍ ക്രിയേറ്റിവിറ്റി കടിച്ചു.. അതിന്റെ റിസള്‍ട്ട് ആണിത്… എന്റെ നാട്… എന്റെ പുഴ.. എന്റെ കൂട്ടുകാര്‍…’ അനുശ്രീ കുറിക്കുന്നു.
പുഴയുടെ ഭംഗിയാണ് വീഡിയോയുടെ ആകര്‍ഷണം. ഒട്ടേറെ ആരാധകര്‍ അനുശ്രീയുടെ നാടിന്റെ പച്ചപ്പിനെക്കുറിച്ച് കമന്റ് ചെയ്തിട്ടുണ്ട്. റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ അനുശ്രീ, ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ വിവിധ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയ അനുശ്രീ ആഘോഷദിനങ്ങളൊന്നും മാറ്റിവെക്കാറില്ല. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ അനുശ്രീ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.