കൊച്ചി: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര എച്ച്.എസ്.എസ് ലെ 10-ാം ക്ലാസ് വിദ്യാര്‍ഥി അനന്തന്. കെ.എ ഒന്നാം സ്ഥാനം നേടി. ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കാജല്‍ നോബിളിനാണ് രണ്ടാം സ്ഥാനം. തൃക്കാക്കര ജി.വി.എച്ച്.എസ്.എസ് ലെ 10-ാം ക്ലാസ് വിദ്യാര്‍ഥി അനുഗ്രഹ്. വി.കെ, കാക്കനാട് ജെംസ് മോഡേണ്‍ അക്കാദമിയിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി അശോക് ജോസഫ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗ മത്സരത്തില്‍ മത്സരാര്‍ഥികള്‍ വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് വഴി അവരവരുടെ വീടുകളിലിരുന്നാണ് പങ്കെടുത്തത്. മത്സരവേദിയില്‍ തയാറാക്കിയിരുന്ന ബിഗ് സ്ക്രീനിലൂടെ പ്രസംഗങ്ങള്‍ നിരീക്ഷിച്ച് വിധി നിര്‍ണം നടത്തിയത് എറണാകുളം മഹാരാജാസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സന്തോഷ് ടി വര്‍ഗീസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബി.സേതുരാജ് എന്നിവരാണ്. വിജയികള്‍ക്കുളള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും പിന്നീട് വിതരണം ചെയ്യും.