കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ സൂര്യയും ഇഷാനും കേരളത്തിന്റെ ചരിത്ര വഴിയേ മാറ്റി എഴുതിയതിന്റെ രണ്ടാം വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ആഘോഷം അടിപൊളിയാക്കണം ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കണം അതായിരുന്നു ഇരുവരുടേയും തീരുമാനം.
ഒടുവില്‍ അവര്‍ അതിനായി ചിത്രങ്ങളെടുക്കാന്‍ തീരുമാനിച്ചു. അതിനായി അവരുടെ അന്വേഷണം എത്തിയത് ആലുവ പുഴയുടെ തീരങ്ങളില്‍. ഇവിടെ വെച്ചാണ് മനോഹരമായ ഒരുപാട് ചിത്രങ്ങള്‍ ഇരുവരും പകര്‍ത്തിയത്. തുടര്‍ന്ന് ഗ്രാമീണതയും ഹരിതാഭയും നിറഞ്ഞ ചിത്രങ്ങള്‍ക്കായി ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും ഇരുവരുമെത്തി.
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെ സൂര്യയെ എല്ലാവര്ക്കും പരിചിതമാണ്. രണ്ട് വര്‍ഷം മുന്‍പ് ആണ് ഇരുവരുടെയും വിവാഹം നടന്നത്. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ എന്ന വിശേഷണം കൂടി ഇവര്‍ക്ക് ഉള്ളതുകൊണ്ട്, ഏറെ ആഘോഷിക്കപ്പെട്ട വിവാഹം കൂടി ആയിരുന്നു ഇവരുടേത്. സ്വന്തം ചോരയില്‍ ഒരു കുഞ്ഞ് വേണം എന്നതാണ് ഇപ്പൊള്‍ ഇരുവരുടെയും സ്വപ്നം. ഇതിനുള്ള സാധ്യതകള്‍ തേടുകയാണ് ഇവര്‍ രണ്ടുപേരും ഇപ്പോള്‍.