ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസംഗം ബഹിഷ്കരിച്ച് ഇന്ത്യ. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യന്‍ പ്രതിനിധിയായ മിജിതോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീര്‍ ഇന്ത്യയുടെ പ്രധാന ഭാഗമെന്നും പാക് അധിനിവേശം മാത്രമാണ് പ്രശ്നമെന്നും ഇന്ത്യ.
മനുഷ്യാവകാശം, ഭീകരവാദത്തിന്റെ നഴ്സറിയായ പാകിസ്താനില്‍ നിന്നും പഠിക്കേണ്ടെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗണ്‍സിലില്‍ ആണ് മനുഷ്യാവകാശ സംരക്ഷകര്‍ എന്ന നിലയില്‍ പാകിസ്താന് നടത്തിയ വിമര്‍ശനങ്ങളോടാണ് ഇന്ത്യയുടെ പ്രതികരണം.
കോവിഡ് കാലത്ത് ചേര്‍ന്ന പൊതുസഭയില്‍ രാഷ്ട്രത്തലവന്മാരുടെ പ്രസംഗം റെക്കോര്‍ഡ് ചെയ്താണ് കേള്‍പ്പിച്ചത്. കശ്മീര്‍ വിഷയം ഉന്നയിച്ച ഇമ്രാന് ഖാന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായും ആക്രമിച്ചു. തുടര്‍ന്നാണ് ഇന്ത്യന്‍ പ്രതിനിധി മിജിറ്റോ വിനിറ്റോയുടെ പ്രതിഷേധം. പാകിസ്ഥാന് തക്കതായ മറുപടി നല്‍കുമെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി ടി.എസ്.ത ിരുമൂര്ത്തി ട്വീറ്റ് ചെയ്തു.
അതേസമയം യുഎന്‍ പൊതുസഭയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. 75 ആം സമ്മേളനത്തെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. ഭീകരവാദം, കൊറോണാ സാഹചര്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കും. ആദ്യ പ്രാസംഗികനായാണ് പ്രധാനമന്ത്രി പൊതുസഭയെ അഭിസംബോധന ചെയ്യുക.