സാമ്പത്തിക ശേഷി സംബന്ധിച്ച് ലോക രാഷ്ട്രങ്ങളുടെയും അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിങ് ഇടിയുന്ന കാലത്തും നേട്ടമുണ്ടാക്കി കിഫ്ബി. ലോകത്തെ മൂന്നു വലിയ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളില്‍ ഒന്നായ ഫിച്ച് ഗ്രൂപ്പ് കിഫ്ബിയുടെ റേറ്റിങ് BB ആയി നിലനിര്‍ത്തി. ബിഗ് ത്രീ ഗ്രൂപ്പിലെ മറ്റൊരു പ്രമുഖ ഏജന്‍സി മൂഡീസ് പോലും ഇന്ത്യയ്ക്ക് നെഗറ്റീവ് ഔട്ട്ലുക്ക് നല്‍കുമ്പോഴാണ് ഫിച്ച് stable outlook ഓടെ കിഫ്ബിയുടെ ബിബി റേറ്റിങ് നിലനിര്‍ത്തിയിരിക്കുന്നത്.
ഈ പ്രതിസന്ധി കാലത്തും ഇത്തരത്തില്‍ ഒരു നേട്ടത്തിന് കിഫ്ബിയെ പ്രാപ്തമാക്കിയത് പല ഘടകങ്ങളാണെന്ന് ഫിച്ച് പറയുന്നു.കിഫ്ബി നിയമപരമായി പ്രത്യേകപദവിയുള്ള സ്ഥാപനമാണ്.അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ പദ്ധതികളെ കിഫ്ബി കര്‍ശനമായി പിന്തുടരുന്നു.സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വതന്ത്രവിദഗ്ധരും അടങ്ങിയതാണ് കിഫ്ബി ബോര്‍ഡ്.ഫണ്ട് വകമാറി ചിലവഴിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഫണ്ട് ട്രസ്റ്റീ അഡൈ്വസറി കമ്മിഷനും ഫിച്ച് ചൂണ്ടിക്കാണിക്കുന്നു. കിഫ്ബി എടുക്കുന്ന വായ്പയുടെ പലിശയടക്കമുള്ള തിരിച്ചടവിന് സര്‍ക്കാര്‍ നല്കുന്ന ഗ്യാരണ്ടിയാണ് മറ്റൊരുഘടകം.പുറമെ പെട്രോളിയം സെസ്,മോട്ടോര്‍വാഹന നികുതി എന്നിങ്ങനെയുള്ള ശക്തമായ വരുമാന സ്രോതസുകളും കിഫ്ബിയുടെ വിശ്വാസ്യത ഉയര്‍ത്തുന്നുണ്ട്.
സംസ്ഥാനത്തെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിരമായ സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. ഇതിനു വേണ്ടിയുള്ള പ്രത്യേക സാമ്പത്തിക സ്ഥാപനം ആണ് കിഫ്ബി എന്നതും റേറ്റിങ് നിലനിര്‍ത്തുന്നതില്‍ അനുകൂല ഘടകമായി.സര്‍ക്കാര്‍ ഗ്യാരണ്ടി നല്കുന്ന സ്ഥാപനം എന്ന നിലയില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത തന്നെയാണ് കിഫ്ബിക്കും ബാധകമാകുന്നതെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.
നേരത്തെ മറ്റൊരു പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് പൂവര്സ് കേരളത്തിന്റെ റേറ്റിങ് BB(stable outlook)യില്‍ നിന്ന് BB-(stable outlook) ലേക്ക് പുനക്രമീകരിച്ചിരുന്നു. സ്വാഭാവികമായും കിഫ്ബിയുടെ റേറ്റിങ്ങും BB-(stable outlook)യിലേക്ക് പുനക്രമീകരിക്കപ്പെട്ടു.Stable Outlook നല്‍കിയതിലൂടെ വരുന്ന ഒരുവര്‍ഷ കാലയളവില്‍ കിഫ്ബിയുടെ ധനസമാഹരണത്തെ സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി ഒരു തരത്തിലും ബാധിക്കുകയില്ല എന്ന എസ് ആന്‍ഡ് പി വിലയിരുത്തിയിരുന്നു. കോവിഡ് കാലത്ത് മിക്ക ധനകാര്യ സ്ഥാപനങ്ങളും രാജ്യങ്ങളും ക്രെഡിറ്റ് റേറ്റിങ്ങില്‍ താഴേക്കുപോയപ്പോഴും കിഫ്ബിയില്‍ വിശ്വാസം നിലനിര്‍ത്തുകയായിരുന്നു ഫിച്ചും എസ് ആന്‍ഡ് പിയും അടക്കമുള്ള പ്രമുഖ റേറ്റിങ് ഏജന്‍സികള്‍