മുവാറ്റുപുഴ: കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ്കള്‍ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണത്തിന് എതിരെ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി മുവാറ്റുപുഴ പോസ്റ്റോഫീസിനു മുമ്പില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. സമരം കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ഇസ്മയില്‍ ഉത്ഘാടനം ചെയ്തു. കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് യു.ആര്. ബാബു അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എന്‍. ജയപ്രകാശ്, കിസാന്‍ സഭ ജില്ലാ കമ്മിറ്റി അംഗം ഒ.സി. ഏലിയാസ്, മണ്ഡലം സെക്രട്ടറി എന്‍.പി. പോള്‍, കര്‍ഷക സംഘം ഏരിയ വൈസ് പ്രസിഡന്റ് കെ.എം. സീതി വില്ലേജ് സെക്രട്ടറി പി.ബി. അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.