കുട്ടനാട്, ചവറ ഉപതെരെഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കണമെന്ന പൊതുനിലപാടിനോട് യോജിക്കുന്നതായി സര്‍വ്വകക്ഷി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു. തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് അനന്തമായി നീട്ടരുതെന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ തെരെഞ്ഞടുപ്പ് തീയതികള്‍ പുനക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍വ്വകക്ഷിയോഗത്തില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഔദ്യോഗികക്ഷണം ലഭിച്ചത് ജോസ് കെ. മാണിക്ക്. പി.ജെ ജോസഫ് വിഭാഗത്തെ യോഗത്തില്‍ ക്ഷണിച്ചില്ല.