ഐപിഎല്‍ മത്സരക്രമം പുറത്തിറക്കി ബിസിസിഐ. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്തംബര്‍ 19ന് അബുദാബിയിലാണ് മത്സരം.
രണ്ടാമത്തെ മത്സരം ഡല്‍ഹി ക്യാപിറ്റല്‍സും കിംഗ്സ് ഇലവന് പഞ്ചാബും തമ്മിലാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദ്- റോയല്‍ ചലഞ്ചേഴ്സ് ആണ് മൂന്നാം മത്സരം. ഈ രണ്ട് മത്സരങ്ങളും ദുബായിലാണ്. അടുത്ത രണ്ട് മത്സരങ്ങള്‍ യഥാക്രമം ഷാര്‍ജ, അബുദാബി എന്നീ വേദികളില്‍ നടക്കും.
24 മത്സരങ്ങള്‍ ദുബായിലും 20 മത്സരങ്ങള്‍ അബുദാബിയിലും 12 മത്സരങ്ങള്‍ ഷാര്‍ജയിലുമാണ് നടക്കുക. പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിള്‍ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യന്‍ സമയം 3.30നും 7.30നുമാണ് മത്സരങ്ങള്‍.
ഐപിഎല്‍ മത്സരക്രമം കാണാന്‍ ലിങ്ക് ഓപ്പണ്‍ ചെയ്യുക: