മൂവാറ്റുപുഴ: അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകരെ ആദരിച്ച് കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ ലൈബ്രറി. ലൈബ്രറിയുടെ അഭിമുഖ്യത്തിൽ മുതിർന്ന അധ്യാപകരായ കെ.സി. വർക്കി കൊച്ചുമുട്ടം , എ.എൽ. രാമൻകുട്ടി ,പി.ആർ.പങ്കജാക്ഷി , എ.വി. വർക്കി എടത്തട്ടേൽ ,സി.എം. വർക്കി . അന്നമ്മ തോമസ് ഇടപ്പഴത്തിൽ എന്നിവരെ ആദരിച്ചു. എൽദോ എബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് പ്രൊഫ: ജോസ് അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ.ജയേഷ്, ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് , ജോർജ് ഡാനിയേൽ എന്നിവർ പങ്കെടുത്തു.